എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ അന്തരിച്ചു | B Saraswathiamma

പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ് ബി സരസ്വതി.
B saraswathiamma
Updated on

കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിലായിരുന്നു.കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചിരുന്നു.

പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ് ബി സരസ്വതി. ഛായാഗ്രാഹകന്‍ വേണു, എന്‍ രാമചന്ദ്രന്‍ ഐപിഎസ് എന്നിവരാണ് മക്കള്‍. സംസ്‌കാരം നാളെ ഏറ്റുമാനൂരിലെ വീട്ടുവളപ്പിൽ നടക്കും. ഓർമ്മകൾ ചന്ദനഗന്ധം പോലെ, കരിഞ്ഞ പൂക്കൾ വാസന്തിക്കൊരു രക്ഷാമാർഗം, ക്യൂറിയും കൂട്ടരും എന്നിവ കൃതികളാണ്.

Related Stories

No stories found.
Times Kerala
timeskerala.com