Times Kerala

 ഏഴിലോട് പുറച്ചേരി കോട്ടക്കുന്ന് നരിക്കാംവള്ളി റോഡ് പ്രവൃത്തിക്ക് തുടക്കമായി

 
 ഏഴിലോട് പുറച്ചേരി കോട്ടക്കുന്ന് നരിക്കാംവള്ളി റോഡ് പ്രവൃത്തിക്ക് തുടക്കമായി
 

ചെറുതാഴം പഞ്ചായത്തിലെ ഏഴിലോട് കോളനി സ്റ്റോപ്പ് പുറച്ചേരി കോട്ടക്കുന്ന് നരിക്കാംവള്ളി റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം കോട്ടക്കുന്നിൽ എം വിജിൻ എം എൽ എ നിർവഹിച്ചു.
സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി റോഡ് നവീകരണ പ്രവൃത്തിക്ക് 98 ലക്ഷം രൂപയാണ് അനുവദിച്ചത്.

നാലര കിലോമീറ്ററിൽ ടാറിംഗ് ചെയ്ത് നവീകരിക്കുന്ന റോഡ് ആദ്യത്തെ മുന്നര കിലോമീറ്റർ നിലവിലുള്ള 3.80 മീറ്റർ വീതിയിൽ നിന്നും 4.50 മീറ്റർ വീതിയിലും, ബാക്കി ഭാഗം 3.80 മീറ്റർ വീതിയിലും ടാറിംഗ് ചെയ്ത് നവീകരിക്കും.

വെള്ളക്കെട്ടുകൾ ഉണ്ടാക്കുന്ന സ്ഥലങ്ങളിൽ റോഡ് ഉയർത്തും. ആവശ്യമായ സ്ഥലങ്ങളിൽ ഷോൾഡർ കോൺക്രീറ്റും ചെയ്യും. പൊതുമരാമത്ത് റോഡ്സ് വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്
ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് അസി.എക്സി. എഞ്ചിനിയർ കെ ശ്രീരാഗ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി രവി , ജില്ലാ പഞ്ചായത്ത് അംഗം ടി തമ്പാൻ മാസ്റ്റർ, അംഗങ്ങളായ ശശിധരൻ മാത്രാടൻ കുഞ്ഞിക്കണ്ണൻ,
കെ സി തമ്പാൻ മാസ്റ്റർ, എം വി രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story