മക്കൾക്കെതിരെ പ്രായമായ അമ്മ നൽകിയ പരാതിയിൽ വനിതാ കമ്മീഷൻ ഇടപെട്ടു
Sep 18, 2023, 20:22 IST

മക്കൾക്കെതിരെ പ്രായമായ അമ്മ നൽകിയ പരാതിയിൽ വനിതാ കമ്മീഷൻ ഇടപെട്ടു. സ്വത്ത് സമ്പാദിച്ചതിന് ശേഷം മകൻ തന്നെ ഉപേക്ഷിച്ചുവെന്ന് കാട്ടി വൃദ്ധയായ അമ്മ പരാതി നൽകിയിരുന്നു. വയോധികയായ അമ്മയുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശത്ത് ജോലി ചെയ്യുന്ന മകനെയും രണ്ട് പെൺമക്കളെയും വിളിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിനു ശേഷം വനിതാ കമ്മിഷൻ അംഗങ്ങളായ വി.ആർ.മഹിളാമണിയും അഡ്വ.പി.കുഞ്ഞൈഷയും ഇക്കാര്യം വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിന് വനിതാ കമ്മീഷൻ വിവിധ തലങ്ങളിൽ ജില്ലാ, ഉപജില്ലാ സെമിനാറുകൾ സംഘടിപ്പിക്കും. പ്രധാനപ്പെട്ട പതിനൊന്ന് വിഷയങ്ങളിലാണ് പൊതുചർച്ചകൾ നടക്കുന്നത്.