യുവതിയുടെ കൊലപാതകം‍; ഭര്‍ത്താവ് അറസ്റ്റിലായി

murder
 അമ്ബലപ്പുഴ: യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം  , തുടർന്ന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു . കൊട്ടാരക്കര പള്ളിക്കല്‍ പുത്തന്‍ വീട്ടില്‍ സുനിലി (40) നെയാണ് അമ്ബലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം താമസിച്ചിരുന്ന കൈനോട്ടക്കാരിയായ മോളമ്മയാണ് മരിച്ചത്.ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മൂന്നു മാസം മുന്‍പാണ് ഇവര്‍ തോട്ടപ്പള്ളിയില്‍ താല്‍ക്കാലിക താമസമാരംഭിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ യുവതി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു . പിന്നീട് മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Share this story