കേരള-കർണാടക അതിർത്തിയിൽ ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം

തലശ്ശേരി-കൂർഗ് അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടം പേരമ്പാടി ചുരത്തിൽ റോഡിന് സമീപം സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. 18-19 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. സംഭവത്തിൽ വീരാജ്പേട്ട പോലീസ് അന്വേഷണം ആരംഭിച്ചു

കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ അകലെ ഒറ്റക്കൊല്ലിക്ക് സമീപമാണ് മൃതദേഹം അടങ്ങിയ ട്രോളി ബാഗ് കണ്ടെത്തിയത്. മൃതദേഹം നാല് കഷ്ണങ്ങളാക്കി. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തി പിന്നീട് പോലീസിൽ വിവരമറിയിച്ചത്. ഇൻക്വസ്റ്റ് നടത്തി മൃതദേഹം വീരാജ്പേട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമേരിക്കയിൽ നിന്നുള്ള പുതിയ ട്രോളി ബാഗിലായിരുന്നു മൃതദേഹം. സൂചനയായി ചുരിദാർ എടുത്താണ് അന്വേഷണം നടത്തുന്നത്.
കണ്ണൂരിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള പ്രധാന പാതയായതിനാൽ നിരവധി ആളുകൾ നിത്യേന സഞ്ചരിക്കുന്ന സ്ഥലമാണിത്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് കർണാടക പൊലീസ് അറിയിച്ചു.