

കോഴിക്കോട്: ജില്ലയിലെ നരിക്കുനി നെടിയനാട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയായ മധ്യവയസ്‌കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണിപ്പൊയിൽ മല്ലിക (50) എന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.(Woman found dead inside her house in Kozhikode)
വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിൽ നിന്ന് കോഴിക്കോട്ടെത്തി താമസമാക്കിയ വ്യക്തിയാണ് മല്ലികയെന്ന് നാട്ടുകാർ പറയുന്നു. കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൈയിൽ ടി.വി. റിമോട്ട് കൺട്രോളും, ടി.വി. ഓൺ ചെയ്ത നിലയിലുമായിരുന്നു.
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ദുരൂഹതകൾ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ പോലീസ് കരുതുന്നത്.
മല്ലികയുടെ ഭർത്താവ് കൃഷ്ണനും അമ്മയും നേരത്തേ മരണപ്പെട്ടിരുന്നു. ഇവർക്ക് ഒരു മകനുണ്ട്. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.