
കൊച്ചി : ആലുവയിലെ താമസസ്ഥലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. (Woman found dead in Kochi )
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഗ്രീഷ്മ എന്ന 30കാരിയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇത് ആത്മഹത്യ ആണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.