
കോഴിക്കോട്: വാണിമേലിൽ തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം(Woman dies). മുറ്റത്തു നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ അപകടം നടന്നത്.
അപകടത്തിൽ പീടികയുള്ള പറമ്പത്ത് ജംഷിദിന്റെ ഭാര്യ ഫഹീമ (30)ആണ് മരിച്ചത്. കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. അപകട വിവരം അറിഞ്ഞയുടൻ സംഭവ സ്ഥലത്തെത്തിയ വളയം പൊലീസാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.