
കൊച്ചി : സ്വകാര്യ സ്ഥോണത്തിൽ ജോലി ചെയ്തിരുന്ന യുവതി തൂങ്ങിമരിച്ച നിലയിൽ. ആലുവയിലാണ് സംഭവം. തൂങ്ങിമരിച്ച നിലയിലാണ് ആലുവ സിവിൽ സ്റ്റേഷന് സമീപമുള്ള വാടക വീട്ടിൽ ഗ്രീഷ്മയുടെ മൃതദേഹം കണ്ടെത്തിയത്. (Woman committed suicide in Kochi )
ഇവർ സ്ഥാപന ഉടമയെ ഫോണിൽ വിളിച്ച് മാനസിക സമ്മർദ്ദത്തിലാണെന്ന് അറിയിച്ചിരുന്നു. സംശയം തോന്നിയ ഇദ്ദേഹം വീട്ടിൽ എത്തിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.