പാലക്കാട് ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ
Sep 7, 2023, 20:35 IST

പാലക്കാട് കടമ്പഴിപ്പുറത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ. കടമ്പഴിപ്പുറം സ്വദേശി ശാന്തകുമാരിയെയാണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് പ്രഭാകരനെയാണ് ഇവർ കൊന്നത്. പോസ്റ്റ്മോർട്ടത്തിൽ ആണ് കൊലപാതക വിവരം പുറത്തായത്. സംഭവത്തിന് പിന്നാലെ ശാന്തകുമാരി കിണറ്റിൽ ചാടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രഭാകരന്‍ നായരുടെ കഴുത്തില്‍ പാട് കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനയില്‍ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ശാന്തകുമാരി കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു.
