വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ
Nov 18, 2023, 19:23 IST

കാക്കനാട്: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ. കോട്ടയം എരുമേലി സ്വദേശിനി കുഴിപ്പറമ്പിൽ ധന്യ ശ്രീധരനെയാണ് (35) കാക്കനാട് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്. പോളണ്ട്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിലെ അലയൻസ് ഇന്റർനാഷനൽ, ചിറ്റേത്തുകര കെ.സി ടവറിൽ പ്രവർത്തിക്കുന്ന സൈൻ ഇന്റർനാഷനൽ എന്നീ സ്ഥാപനങ്ങൾ വഴിയാണ് തട്ടിപ്പ് നടത്തിയത്.
കാക്കനാട് പ്രവർത്തിക്കുന്ന അലൈൻ ഇന്റർനാഷനൽ എന്ന വിദേശ റിക്രൂട്ടിങ് ഏജൻസിയുടെ മറവിൽ ഉദ്യോഗാർഥികളെ വഞ്ചിച്ച കേസിലെ പ്രധാന പ്രതിയാണ് ഇവർ. രണ്ടര കോടി രൂപയോളം ഇവർ തട്ടിയെടുത്തെന്നാണ് പൊലീസ് കണക്കാക്കുന്നത്. കേസിൽ പാലച്ചുവട് സ്വദേശി മൺപുരയ്ക്കൽ വീട്ടിൽ എമിൽ കെ. ജോൺ (48), പുല്ലുകാട് സ്വദേശി വെളിയിൽ വീട്ടിൽ പി.വി. ഷാലി (53) എന്നിവർ ഒളിവിലാണ്.
