Times Kerala

ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി; സംഭവം തിരുവല്ലയിൽ 
 

 
പോലീസ്

കോട്ടയം: തിരുവല്ലയിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയാതായി പരാതി. തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തിയാണ് യുവതിയെയും കുട്ടിയേയും തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി.

ഭർത്താവ് സമർപ്പിച്ച പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പ്രിന്റോ പ്രസാദിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പിന്നിൽ  യുവതിയുടെ കാമുകനും സംഘവുമാണെന്നാണ് ഭർത്താവ് ആരോപിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.

Related Topics

Share this story