'പാർട്ടി വിട്ട് കോൺഗ്രസിൽ ചേരില്ല': രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട സംഭവത്തിൽ പ്രമീള ശശിധരൻ, BJP ചെയർപേഴ്സണെ തള്ളി കോർ കമ്മിറ്റി യോഗം | BJP

പാർട്ടി എന്ത് നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അവർ പറഞ്ഞു
Will not leave the party and join Congress, BJP chairperson on sharing stage with Rahul Mamkootatil
Updated on

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം വേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനെ തള്ളി ബിജെപി ജില്ലാ പ്രസിഡൻ്റ്. വിഷയത്തിൽ ചർച്ച ചെയ്യാൻ ബിജെപി അടിയന്തര കോർ കമ്മിറ്റി യോഗം വിളിച്ചു. അതേസമയം, ജില്ലാ പ്രസിഡൻ്റിൻ്റെ നിലപാട് തള്ളി പ്രമീള ശശിധരനെ പിന്തുണച്ച് മറുവിഭാഗം രംഗത്തെത്തിയത് പാർട്ടിയിലെ വിഭാഗീയത രൂക്ഷമാക്കി.(Will not leave the party and join Congress, BJP chairperson on sharing stage with Rahul Mamkootatil)

വികസന പ്രവർത്തനമെന്ന നിലയിലാണ് താൻ പരിപാടിയിൽ പങ്കെടുത്തത് എന്നാണ് വിവാദങ്ങളോട് പ്രമീള ശശിധരൻ പ്രതികരിച്ചത്. പാർട്ടി എന്ത് നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

"വാർഡ് കൗൺസിലറാണ് പരിപാടിയിലേക്ക് വിളിച്ചത്. പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തയാറാണ്," പ്രമീള പറഞ്ഞു. താൻ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരില്ലെന്നും അവർ കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി ശക്തമായ പ്രതിഷേധങ്ങൾ നടത്തുന്നതിനിടെയാണ് ബിജെപി ഭരിക്കുന്ന നഗരസഭയുടെ ചെയർപേഴ്സൺ എംഎൽഎക്കൊപ്പം വേദി പങ്കിട്ടത്. ഇതിലുള്ള അതൃപ്തി ജില്ലാ പ്രസിഡൻ്റ് വാർത്താ സമ്മേളനം വിളിച്ച് പരസ്യമാക്കിയിരുന്നു. എന്നാൽ, പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ലെന്ന നിലപാടിലാണ് പ്രമീള ശശിധരൻ. പറയാനുള്ള കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തോട് പറയുമെന്നും അവർ അറിയിച്ചു. മുതിർന്ന ബിജെപി നേതാവ് എൻ ശിവരാജൻ്റെ പിന്തുണയും ചെയർപേഴ്സണിനുണ്ട്.

വിഭാഗീയത രൂക്ഷമാകുന്നു

മുൻപ്, സി കൃഷ്‌ണകുമാറിൻ്റെ ഭാര്യ മിനി കൃഷ്ണകുമാറിൻ്റെ വാർഡിൽ പി ടി ഉഷ എം പിയെ എത്തിച്ച് കഴിഞ്ഞ ദിവസം നടത്തിയ പൊതു പരിപാടിയിൽ തന്നെ ഒഴിവാക്കിയതിൽ പ്രമീള ശശിധരൻ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കൃഷ്ണകുമാർ പക്ഷവും വിരുദ്ധ പക്ഷവും തമ്മിലുള്ള കടുത്ത വിഭാഗീയത വീണ്ടും സജീവമാകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com