'തെരഞ്ഞെടുപ്പ് സ്റ്റണ്ട്, നിയമപരമായി നേരിടും': മസാല ബോണ്ടിലെ ED നോട്ടീസിൽ മന്ത്രി വി ശിവൻകുട്ടി | ED

ഇത് ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു
 Will face legal action, Minister V Sivankutty on ED notice in Masala Bond
Updated on

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. ഇത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും, കേരളത്തിലെ വികസനം തടസ്സപ്പെടുത്താനുള്ള നീക്കം നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. "തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി.ജെ.പി. ഇ.ഡി.യെ വെച്ച് കളിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ സഹായിക്കാനാണ് ഇ.ഡി.യുടെ നീക്കം," ശിവൻകുട്ടി ആരോപിച്ചു.( Will face legal action, Minister V Sivankutty on ED notice in Masala Bond0

കേരളത്തിലെ സി.പി.എം. നേതാക്കളെ കുടുക്കാൻ ഇ.ഡി. കുറെ നാളായി ശ്രമം നടത്തുകയാണ്. അതെല്ലാം പൊളിഞ്ഞു പാളിസായ സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് നോട്ടീസുമായി ഇ.ഡി. ഇറങ്ങിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് സ്റ്റണ്ട് ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും, തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങൾ മനഃപൂർവം കൊണ്ടുവരുകയാണെന്നും മന്ത്രി പറഞ്ഞു. സി.പി.എമ്മിന് ബി.ജെ.പിയുമായോ യു.ഡി.എഫുമായോ യാതൊരുവിധ ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും ഇ.ഡി. നടപടിയെ രൂക്ഷമായി വിമർശിച്ചു. "2020-ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ആദ്യമായി ഈ കേസ് വന്നത്. അതിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും വന്നിരുന്നു. ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പായപ്പോൾ വീണ്ടും മസാല ബോണ്ട് വിഷയം ഇ.ഡി. കുത്തിപ്പൊക്കിയിരിക്കുകയാണ്." ബി.ജെ.പി.ക്ക് വേണ്ടി ഇ.ഡി. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നും തോമസ് ഐസക് വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com