തൃശ്ശൂർ: തുമ്പൂർമുഴി പ്രകൃതി ഗ്രാമത്തിനു സമീപം പുഴയിൽ മീൻ പിടിക്കാൻ പോയ ആളുകൾ കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെട്ടു. ഭാഗ്യം കൊണ്ടാണ് ആളപായമില്ലാതെ രക്ഷപ്പെട്ടത്.(Wild elephant in front of people who went fishing in the river in Thrissur)
പുഴയുടെ മധ്യഭാഗത്തുള്ള പാറക്കെട്ടുകളിൽ വല വീശാനാണ് ആളുകൾ പോയത്. ഈ സമയത്താണ് കാട്ടാനകൾ ഇവരുടെ മുന്നിലെത്തിയത്. ആന ചിന്നം വിളിക്കുകയും ആളുകൾക്ക് നേരെ തിരിയുകയും ചെയ്തു.
ആന ആക്രമിക്കാൻ വന്നതോടെ പുഴയിലെ പാറക്കെട്ടുകളിലൂടെ അതിവേഗം ഓടിയാണ് ആളുകൾ രക്ഷപ്പെട്ടത്.ഈ മേഖലയിൽ വനത്തോടു ചേർന്ന പുഴയോരങ്ങളിൽ മീൻ പിടിക്കാൻ പോകുന്നവർ കാട്ടാനകളുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.