മറയൂർ - ചിന്നാർ റോഡിൽ വഴിമുടക്കി 'ഒന്നരക്കൊമ്പൻ' : 2 മണിക്കൂർ ഗതാഗതം സ്തംഭിച്ചു | Wild Elephant

ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറിലധികം വാഹനങ്ങൾ കുടുങ്ങി
മറയൂർ - ചിന്നാർ റോഡിൽ വഴിമുടക്കി 'ഒന്നരക്കൊമ്പൻ' : 2 മണിക്കൂർ ഗതാഗതം സ്തംഭിച്ചു | Wild Elephant
Updated on

ഇടുക്കി: മറയൂർ – ചിന്നാർ അന്തർസംസ്ഥാന പാതയിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന. 'ഒന്നരക്കൊമ്പൻ' എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് റോഡ് തടഞ്ഞത്. ഇന്നലെ രാത്രി എട്ടു മണി മുതൽ പത്ത് മണി വരെയാണ് മറയൂരിന് സമീപം ജെല്ലിമല ഭാഗത്ത് ഒന്നരക്കൊമ്പൻ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തിയത്.(Wild Elephant blocks the road on Marayur-Chinnar road )

രാത്രി എട്ടു മണിയോടെ റോഡിലെത്തിയ ആന ഒമ്പത് മണി വരെ ഭാഗികമായും പിന്നീട് ഒരു മണിക്കൂർ പൂർണ്ണമായും റോഡിൽ നിലയുറപ്പിച്ചു. ഇതോടെ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറിലധികം വാഹനങ്ങളാണ് ഇരുവശത്തും യാത്ര തുടരാനാവാതെ സ്തംഭിച്ചത്. ഒന്നരക്കൊമ്പൻ വാഹനങ്ങൾ അരികിലെത്തി റോഡരികിലെ മരങ്ങളിലെ ഇലകൾ തിന്നുകയായിരുന്നു. വാഹനങ്ങൾ തിങ്ങി നിൽക്കുകയും ചിലർ ഹോൺ മുഴക്കുകയും ചെയ്തിട്ടും ആന പ്രകോപനമൊന്നും കാട്ടാതെ നിന്നു.

ഒരു വശത്ത് കൊക്കയും മറുവശത്ത് തിട്ടയും ആയതിനാൽ ആനയെ മറികടന്ന് പോകാൻ സാധിക്കാതെ വന്നതോടെയാണ് ഒന്നരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചത്. രാത്രി പത്ത് മണിയോടെ ഒന്നരക്കൊമ്പൻ സ്വമേധയാ റോഡിൽ നിന്ന് വനത്തിലേക്ക് മാറിയതോടെയാണ് വാഹനങ്ങൾക്ക് യാത്രാ തുടരാനായത്. അന്തർ സംസ്ഥാന പാതയായതിനാൽ ഈ റോഡിൽ കാട്ടാനകൾ വാഹനങ്ങൾ തടയുന്നത് പതിവാണ്.

Related Stories

No stories found.
Times Kerala
timeskerala.com