നിലമ്പൂരിൽ കാട്ടാന ആക്രമണം: വീണ്ടും ഒരു ജീവൻ കൂടി നഷ്ടമായി, ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം; ഈ വർഷം സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 26 പേർ | Wild elephant

പ്രദേശത്ത് ഇന്നലെ മുതൽ കാട്ടാനയുണ്ടായിരുന്നു.
നിലമ്പൂരിൽ കാട്ടാന ആക്രമണം: വീണ്ടും ഒരു ജീവൻ കൂടി നഷ്ടമായി, ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം; ഈ വർഷം സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 26 പേർ | Wild elephant
Updated on

മലപ്പുറം: കേരളത്തിൽ വീണ്ടും ജീവനെടുത്ത് കാട്ടാന. നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. മൂലെപ്പാടത്ത് ഇന്ന് രാവിലെ 9:30 ഓടെയാണ് സംഭവം നടന്നത്.( Wild elephant attack in Nilambur, Another life lost)

രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ചാരു ഒറവോണിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. പ്രദേശത്ത് ഇന്നലെ മുതൽ കാട്ടാനയുണ്ടായിരുന്നു.

കാട്ടാന ആക്രമണത്തിൽ ഈ വർഷം സംസ്ഥാനത്ത് ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. ഇതിൽ ആറുപേർ കൊല്ലപ്പെട്ടത് മലപ്പുറം നിലമ്പൂർ വനമേഖലയിലാണ്. ഈ കണക്കുകൾ പ്രദേശത്തെ മനുഷ്യ-വന്യജീവി സംഘർഷം എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com