ബന്തിയോട് കടകളിൽ വ്യാപക മോഷണം

കുമ്പള: ബന്തിയോട് കടകളിൽ പരക്കെ മോഷണം. ബന്തിയോട് അടുക്കയിലും കുബനൂരിലും പച്ചമ്പളയിലുമാണ് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച വെളുപ്പിനും ഇടയിൽ കവര്‍ച്ച നടന്നത്. അട്ക്കയിലെ അസീസിന്റെ ഉടമസ്ഥതയിലുള്ള എം.എം. പ്രൊഫിറ്റ് ഷോപ്പിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ 15000ത്തോളം രൂപ കവർന്നതായി കുമ്പള പൊലീസിൽ പരാതി നൽകി. തൊട്ടടുത്തുള്ള നിർമാണ തൊഴിലാളിയുടെ വാടക റൂമിന്റെ പൂട്ടും പൊളിച്ചു. പച്ചമ്പളയിലെ യാക്കൂബിന്റെ മലബാര്‍ സ്റ്റോറിന്റെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് 5000 രൂപയും 4000 രൂപയുടെ സിഗരറ്റുകളും കവര്‍ന്നു. ഇതിന്റെ സമീപത്തുള്ള എസ്.ഡി.പി.ഐ ഓഫിസിന്റെ വാതില്‍ പൂട്ട് തകര്‍ത്ത് അകത്ത് കയറി ചുമര് വഴി കടന്ന് നിസാറിന്റെ ഹോട്ടലില്‍ നിന്ന് സംഭാവനപ്പെട്ടിയും കവര്‍ന്നു.

കുബണൂരില്‍ മൂന്ന് കടകളില്‍ ഷട്ടറുകളുടെ പൂട്ട് തകര്‍ത്താണ് 11,000 രൂപയും സിഗരറ്റുകളും മറ്റൊരു കടയിൽ നിന്ന് 15,000 രൂപയും സിഗരറ്റുകളും മോഷ്ടിച്ചത്. ഗണേശന്റെ ശ്രീദേവി പ്രസാദ് കടയില്‍നിന്ന് 5000 രൂപയും 3000 രൂപയുടെ സിഗരറ്റുകളും നിത്യപ്രസാദിന്റെ ശ്രീദുര്‍ഗ ജനറല്‍ സ്റ്റോറില്‍നിന്ന് 3000 രൂപയും 2000 രൂപയുടെ സിഗരറ്റുകളും അശോകന്റെ ഭഗവതി സ്റ്റോറില്‍ നിന്ന് 3000 രൂപയും 2500 രൂപയുടെ സിഗരറ്റുകളും മോഷണം പോയി. സംഭവത്തിന് പിന്നാലെ കുമ്പള പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്.