Times Kerala

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

 
rain
സംസ്ഥാനത്ത് ഇന്നും മഴ സാധ്യത. മധ്യ- വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ആലപ്പുഴ മുതൽ കാസർഗോഡ് വരെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും.  കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. പുലർച്ചെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പലയിടത്തും ശക്തമായ മഴ ലഭിച്ചു.

Related Topics

Share this story