Times Kerala

സംസ്ഥാനത്ത് ബു​ധ​നാ​ഴ്ച വ​രെ വ്യാപകമായി മഴ: കേ​ര​ള, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് ശ​ക്ത​മാ​യ കാറ്റിന് സാധ്യത 

 
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബുധനാഴ്ച രാ​വി​ലെ വ​രെ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് കാലാവസ്ഥാ വകുപ്പ്. കേ​ര​ള, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ കാ​റ്റി​ന്‍റെ വേഗത മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​തയുള്ളതായും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും മഴ തുടരുന്നുണ്ട്. തീവ്രമായ മഴ മൂലം കോ​ഴി​ക്കോ​ട് വീ​ടി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നിരുന്നു. തകർന്നത് കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ കൊ​ള​ത്ത​റ പ​ള്ളി​ത്താ​ഴ​ത്ത് എം.​പി. അ​സ്ല​മു​വി​ന്‍റെ വീ​ടാ​ണ്. 

Related Topics

Share this story