Times Kerala

 ''സിഐ വിജയൻ കടന്നുപിടിച്ചപ്പോൾ മറിയം റഷീദ എതിർത്തത് ചാരക്കേസിലെത്തി’ ;ഐഎസ്‌ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ; നമ്പി നാരായണന് ക്രൂര മർദ്ദനമേറ്റെന്നും കുറ്റപത്രം 

 
 ''സിഐ വിജയൻ കടന്നുപിടിച്ചപ്പോൾ മറിയം റഷീദ എതിർത്തത് ചാരക്കേസിലെത്തി’ ;ഐഎസ്‌ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ; നമ്പി നാരായണന് ക്രൂര മർദ്ദനമേറ്റെന്നും കുറ്റപത്രം 
 രാജ്യത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഐഎസ്‌ആർ ഒ ചാരക്കേസ് കെട്ടിച്ചമച്ചത് എന്ന് കണ്ടെത്തൽ. സി ബി ഐ കുറ്റപത്രത്തിലാണ് കേസ് കെട്ടിച്ചമച്ചെതെന്ന് കണ്ടെത്തിയത്. സി.ഐയായിരുന്ന എസ് വിജയൻ ആണ് കേസ് കെട്ടിച്ചമച്ചതെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. വിജയൻ മറിയം റഷീദയെ കടന്നു പിടിച്ചെന്നും ഇതി മറിയം റഷീദ എതിർത്തതാണ് ചാരക്കേസിലെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.  അന്യായമായി കസ്റ്റഡിയിൽ വെച്ച് മറിയം റഷീദയെ പീഡിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.അറസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്.കോടതി വീണ്ടും കസ്റ്റഡി നൽകാത്തതിനാൽ ചാരക്കേസ് രജിസ്റ്റർ ചെയ്തു.ചാരക്കേസ് വാർത്ത ചോർത്തി നൽകിയത് വിജയനെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകരുടെയും മൊഴി.അതേസമയം കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ നമ്പി നാരായണൻ മൃതപ്രായനായെന്ന് ഡോക്ടർ മൊഴി നൽകി. നമ്പി നാരായണനെ പ്രതിയാക്കിയത് കമ്മീഷണർ ആർ രാജീവും ആർ.ബി ശ്രീകുമാറും പറഞ്ഞിട്ട് ആണ്. ചാരപ്രവർത്തനം നടത്തിയതിന് തെളിവില്ലെന്നാണ് ഐ.ബി മുൻ അസിസ്റ്റന്റ് ഡയറക്ടർ മൊഴി നൽകിയത്.

Related Topics

Share this story