Times Kerala

 ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ര്‍​ജ് ചെ​യ്യാ​ൻ വീ​ട്ടി​ൽ ക​യ​റി; ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് ക്രൂ​ര​മ​ര്‍​ദ​നം

 
ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ര്‍​ജ് ചെ​യ്യാ​ൻ വീ​ട്ടി​ൽ ക​യ​റി; ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് ക്രൂ​ര​മ​ര്‍​ദ​നം
 

മ​ല​പ്പു​റം: എ​ട​ക്ക​ര​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​ന് ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ​താ​യി പ​രാ​തി. എ​ട​ക്ക​ര സ്വ​ദേ​ശി ജി​ബി​ന്(24) ആ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​യാ​ൾ നി​ല​ന്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ര്‍ ചാ​ര്‍​ജ് ചെ​യ്യാ​ൻ ഒ​രു വീ​ട്ടി​ല്‍ ക​യ​റി​യ​തി​ന്  ആ ​വീ​ട്ടു​കാ​ർ ക്രൂ​ര​മാ​യി മ​ര്‍​ദിച്ചെന്നാണ്  പ​രാ​തി. വീ​ട്ടി​ലെ​ത്തി​യ ജി​ബി​ൻ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വ​ന്ന​യാ​ളാ​ണെ​ന്ന് പ​റ​ഞ്ഞ് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.  ഇ​വി​ടെ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ ഉ​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​യ​തെ​ന്നും ജി​ബി​ന്‍റെ പി​താ​വ് അ​ല​വി​ക്കു​ട്ടി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ജി​ബി​ന്‍റെ പി​താ​വ് എ​ട​ക്ക​ര പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

 

Related Topics

Share this story