'നേട്ടങ്ങൾ അഭിമാനകരം': SIR ജോലികൾ 100% പൂർത്തിയാക്കിയ BLOമാർക്ക് വയനാട് കളക്ടറുടെ അഭിനന്ദനം; പ്രത്യേക പരിപാടി പ്രഖ്യാപിച്ചു | BLO

ഇവരെ നാളെ വൈകിട്ട് ക്യാമ്പ് ഓഫീസിലേക്ക് കളക്ടർ ക്ഷണിച്ചു.
Wayanad Collector congratulates BLOs for completing 100% SIR work, Special program announced
Updated on

വയനാട്: വിമർശനങ്ങൾക്കിടയിലും സംസ്ഥാനത്ത് എസ്.ഐ.ആർ ജോലിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്നതിനിടെ, ജോലി പൂർത്തിയാക്കിയ ബി.എൽ.ഒ.മാർക്ക് (ബൂത്ത് ലെവൽ ഓഫീസർമാർക്ക്) പ്രോത്സാഹനവുമായി വയനാട് ജില്ലാ കളക്ടർ. 100% എസ്.ഐ.ആർ. പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ബി.എൽ.ഒ.മാരെയും അവരുടെ സൂപ്പർവൈസർമാരെയും നാളെ വൈകിട്ട് ക്യാമ്പ് ഓഫീസിലേക്ക് കളക്ടർ ക്ഷണിച്ചു.(Wayanad Collector congratulates BLOs for completing 100% SIR work, Special program announced)

ഇവരുടെ നേട്ടങ്ങൾ അഭിമാനകരമാണെന്നും, ഇവരുടെ അനുഭവങ്ങളും പ്രചോദനാത്മകമായ കഥകളും കേൾക്കുന്നതിനുമാണ് ജില്ലാ കളക്ടർ പ്രത്യേക പരിപാടി പ്രഖ്യാപിച്ചത്. എസ്.ഐ.ആർ. ജോലികൾ ഇനിയും പൂർത്തിയാക്കാത്ത ബി.എൽ.ഒ.മാരെയും സൂപ്പർവൈസർമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.

വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള എസ്.ഐ.ആർ. പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ ആദരിക്കുന്നതിലൂടെ മറ്റ് ഉദ്യോഗസ്ഥർക്ക് പ്രചോദനം നൽകാനാണ് കളക്ടറുടെ നീക്കം.

Related Stories

No stories found.
Times Kerala
timeskerala.com