കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ | Bribe arrest

ഭൂമി തരം മാറ്റുന്നതിനായി എട്ട് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
bribe arrest
Updated on

കോഴിക്കോട് : കൈക്കൂലി വാങ്ങുന്നതിനിടെ ഒളവണ്ണ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. വില്ലേജ് ഓഫീസറായ ഉല്ലാസ് മോൻ ഭൂമി തരം മാറ്റുന്നതിനായി എട്ട് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. അതിൽ അമ്പതിനായിരം രൂപ ഇന്ന് എൻജിഒ കോട്ടേഴ്‌സിന് സമീപത്തുവച്ച് കൈമാറുമ്പോഴാണ് വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്.

പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള 1.62 ഏക്കർ സ്ഥലം തരം മാറ്റം നടത്താനാണ് വില്ലേജ് ഓഫീസറെ സമീപിച്ചത്. സെന്റ് ഒന്നിന് പതിനായിരം രൂപവെച്ച് 16 ലക്ഷം ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടു. പിന്നീട് ഇത് എട്ട് ലക്ഷത്തിലേക്ക് എത്തിയത്. ഇതിൽ അൻപതിനായിരം രൂപ കൈമാറുന്നതിനിടെയാണ് ഇന്ന് വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായത്.

Related Stories

No stories found.
Times Kerala
timeskerala.com