കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ കുടുംബത്തെ മൊഴിയെടുക്കാൻ വിളിപ്പിച്ച നടപടിയിൽനിന്ന് ആരോഗ്യ വകുപ്പ് തൽക്കാലത്തേക്ക് പിന്മാറി. വേണുവിന്റെ ഭാര്യ സിന്ധു ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്നാണ് അധികൃതരുടെ പിന്മാറ്റം.(Venu's family was summoned to take statements, but the health department backed down after his wife made it difficult)
വേണുവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കുന്നതിനാലാണ് ഉടൻ ഹാജരാകാൻ കഴിയില്ലെന്ന് സിന്ധു അധികൃതരെ അറിയിച്ചത്. ഇതനുസരിച്ച് ആരോഗ്യ വകുപ്പ് മൊഴിയെടുപ്പ് തീയതി മാറ്റി നിശ്ചയിക്കുകയും സിന്ധുവിനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ തീയതിയിൽ വരാമെന്ന് സിന്ധു സമ്മതിച്ചിരുന്നു.
എന്നാൽ, ചടങ്ങുകൾ പൂർത്തിയാകാതെ വീട്ടിൽനിന്ന് മാറാൻ കഴിയില്ലെന്ന് സിന്ധു പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ, വീട്ടിലെത്തി മൊഴിയെടുക്കുന്നതിന്റെ സാധ്യത അധികൃതർ തേടി. സിന്ധു ഇതിന് സമ്മതം നൽകുകയും വീടിന്റെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
എന്നാൽ, പിന്നീട് ആരോഗ്യ വകുപ്പ് അധികൃതർ വിളിച്ചിട്ടില്ലെന്ന് സിന്ധു പറയുന്നു. കുടുംബത്തോട് അധികൃതർ മാനുഷിക പരിഗണന കാണിക്കണമെന്നും സിന്ധു ആവശ്യപ്പെട്ടു.