വേണുവിൻ്റെ മരണം: കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ | Venu

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നൽകിയ പരാതിയിലാണ് നടപടി
വേണുവിൻ്റെ മരണം: കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ | Venu
Updated on

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ വെച്ച് മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി. ചികിത്സ നിഷേധിച്ചതാണ് വേണുവിന്റെ മരണത്തിന് കാരണമെന്നാണ് വിഷ്ണു സുനിൽ പന്തളം കമ്മീഷനയച്ച പരാതിയിൽ ആരോപിക്കുന്നത്.(Venu's death, National Human Rights Commission registers case)

ദേശീയ തലത്തിൽ അന്വേഷണം നടത്തണമെന്നും ദേശീയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ച് ഈ വിഷയത്തിൽ പരിശോധന നടത്തണമെന്നുമാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രധാന ആവശ്യം.

അതേസമയം, വേണുവിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് ജോയിന്റ് ഡി.എം.ഇ.യുടെ നേതൃത്വത്തിലുള്ള സംഘം ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ വേണുവിന് നൽകിയിരുന്നുവെന്ന് കാർഡിയോളജി വിഭാഗം ഡോക്ടർമാർ അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകി.

കേസ് ഷീറ്റിലും ചികിത്സ സംബന്ധിച്ച് പ്രശ്‌നങ്ങളില്ലെന്ന നിഗമനത്തിലാണ് ആഭ്യന്തര അന്വേഷണ സംഘം എത്തിച്ചേർന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതോടെ ഈ വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com