കൊച്ചി : തൻ നടത്തിയ വർഗീയ പരാമർശത്തെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെളളപ്പള്ളി നടേശൻ രംഗത്തെത്തി. തന്നെ വേട്ടയാടുന്ന സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത് എന്ന് പറഞ്ഞ അദ്ദേഹം, കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും താൻ പറയാനുള്ളത് പറയും എന്നും കൂട്ടിച്ചേർത്തു. (Vellapally Natesan's controversial remarks )
പണക്കാർക്ക് തന്നെ ഇഷ്ടമല്ലെന്നും, സംഘടിത വോട്ട് ബാങ്ക് സമുദായങ്ങൾ പടർന്നു പന്തലിക്കുകയും അസംഘടിത സമുദായം തകർന്ന് നിലത്ത് വീഴുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ സാമ്പത്തിക സർവ്വേ നടത്തണമെന്ന് ആവശ്യപ്പെട്ട വെള്ളാപ്പള്ളി, വർഗീയത പരത്തുന്നതിന് തനിക്കെതിരെ കേസ് എടുക്കാനും വെല്ലുവിളിച്ചു.