Vellapally Natesan : 'ഇങ്ങനെ പോയാൽ കേരളം ഒരു മുസ്ലീം ഭൂരിപക്ഷ നാടാകും': വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാൽ മതി കേരളാ ഗവൺമെൻ്റ് എന്ന സ്ഥിതിയാണെന്നും, മുഖ്യമന്ത്രി സ്ഥാനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Vellapally Natesan's controversial remarks
Published on

കോട്ടയം : ഇങ്ങനെ പോയാൽ കേരളം അച്യുതാനന്ദൻ പറഞ്ഞത് പോലെ വൈകാതെ മുസ്ലീം ഭൂരിപക്ഷ നാടാകുമെന്ന വിവാദ പരാമർശവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാനത്തെ എൽ ഡി എഫ്-യു ഡി എഫ് മുന്നണികൾ മുസ്ലീം സമുദായത്തെയാണ് കൂടുതലും സഹായിക്കുന്നതെന്നും, ഇവിടെ മുസ്ലീം ലീഗാണ് കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. (Vellapally Natesan's controversial remarks )

കോട്ടയത്തെ എസ് എൻ ഡി പി യോഗത്തിൻ്റെ നേതൃയോഗത്തിലാണ് അദ്ദേഹത്തിൻ്റെ പ്രസംഗവും പരാമർശവും. കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാൽ മതി കേരളാ ഗവൺമെൻ്റ് എന്ന സ്ഥിതിയാണെന്നും, മുഖ്യമന്ത്രി സ്ഥാനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ ഈഴവർ ജാതി പറഞ്ഞാൽ വിമർശനമാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി മാന്യനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com