പത്തനംതിട്ടയില്‍ ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു | Accident

ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
Accident
Updated on

പത്തനംതിട്ട : പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ റോഡ് സൈഡിലെ കടയുടെ സമീപത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്ഥലത്ത് പാർക്ക് ചെയ്ത കാറിനും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തില്‍ ആർക്കും പരുക്കില്ല.

അതേസമയം, കാസർഗോഡ് അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ചു. മൈസൂർ സാലിഗ്രാമം സ്വദേശി ഹരീഷ് ആണ് ഇന്ന് മരിച്ചത്. കാസർഗോഡ് കാറ്റാംകവല മറ്റപ്പള്ളി വളവിലാണ് അപകടമുണ്ടായത്. റോഡരികിലുള്ള താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com