തിരുവനന്തപുരം : കേരളത്തിൽ ബാലവേലയും ബാലഭിക്ഷാടനവും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോർജ്. ഓരോ കുട്ടിക്കും ഓരോ കഴിവുണ്ടെന്നും അത് തിരിച്ചറിയണമെന്നും അവർ കൂട്ടിച്ചേർത്തു. (Veena George about child safety)
മന്ത്രി ഉജ്ജ്വലബാല്യം പുരസ്‌ക്കാര വിതരണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. 54 കുഞങ്ങൾക്കാണ് പുരസ്ക്കാരം നൽകിയത്. കൊല്ലത്ത് മരണമടഞ്ഞ മകൻ്റെ വേർപാടിൻ്റെ വേദനയിലാണ് കേരളമെന്നും, ആദരാഞ്ജലിയർപ്പിക്കുന്നുവെന്നും മന്ത്രി പ്രതികരിച്ചു.