നവകേരള സദസ് അശ്ലീല നാടകമെന്ന് വി.ഡി സതീശൻ
Nov 20, 2023, 13:59 IST

തിരുവനന്തപുരം: നവകേരള സദസ് അശ്ലീല നാടകമെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങളെ വഞ്ചിക്കുകയും കബളിക്കുകയും ചെയ്യുന്ന ഇടത് സർക്കാർ അത് മറക്കാനാണ് നവകേരള സദ്ദസ്സിലൂടെ ശ്രമിക്കുന്നത്. ജനങ്ങളോട് സർക്കാർ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസെന്നും അദ്ദേഹം വിമർശിച്ചു.

'സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ തകർച്ചയുടെ വക്കിലാണ്. അഞ്ച് മാസം മുമ്പ് മന്ത്രിമാർ നടത്തിയ താലൂക്ക് തല അദാലത്തിൽ നൽകിയ പരാതികൾ പോലും ഇതുവരെ പരിഹരിക്കപ്പെട്ടില്ല. കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ കഞ്ഞി വിതരണം ചെയ്യുന്നതിന്റെ പണം പോലും വിതരണം ചെയ്യാത്ത സർക്കാറാണ് കെട്ടുകാഴ്ചകളുമായി നടക്കുന്നത്..'. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.