ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ മർദിച്ച അധ്യാപകനെതിരെ കേസ്
Sep 7, 2023, 21:15 IST

ലഖ്നോ: ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ മർദിച്ച സ്വകാര്യ സ്കൂൾ അധ്യാപകനെതിരെ കേസെടുത്തു. എൽ.കെ.ജി വിദ്യാർഥിനിയെ വടികൊണ്ട് തല്ലിയ രവി സിങ് എന്ന അധ്യാപകനെതിരെയാണ് മഹേഷ്ഗഞ്ച് പൊലീസ് കേസെടുത്തത്.
സെപ്റ്റംബർ നാലിനായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ അമ്മ ശോഭന ദേവിയുടെ പരാതിയെ തുടർന്ന് ഐ.പി.സി സെക്ഷൻ 323, 504, 506 എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്കൂളിൽനിന്ന് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ടപ്പോഴാണ് വിവരമറിഞ്ഞതെന്ന് ശോഭന ദേവി പറയുന്നു.

കുട്ടിയെ തല്ലിയത് ചോദ്യം ചെയ്തപ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.