അടിവസ്ത്രം ധരിക്കുന്ന വിഡിയോ വാട്സ് ആപ്പ് ഗ്രൂപ്പിൽ; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

 അടിവസ്ത്രം ധരിക്കുന്ന വിഡിയോ വാട്സ് ആപ്പ് ഗ്രൂപ്പിൽ;  കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
 തിരുവനന്തപുരം: അടിവസ്ത്രം ധരിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് വാട്സ് ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കെ എസ് ആർ ടി സി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും വർക്കിങ് അറേഞ്ച്മെന്റിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ജോലി നോക്കുന്ന എം. സാബുവിനെയാണ് സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. മുപ്പത്തഞ്ചോളം വനിതാ ജീവനക്കാർ അടങ്ങുന്ന അംഗീകൃത സംഘടനയുടെ വാ‍ട്സ് ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തത്. വീട്ടിൽ വച്ച് സ്വയം ചിത്രീകരിച്ച വിഡിയോ ആണ് സാബു സെപ്റ്റംബർ ഒന്നിന് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ നെടുമങ്ങാട് ഇൻസ്പെക്ടർ ബി. ഗിരീഷ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡ്രൈവറുടെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതരമായ സ്വഭാവദൂഷ്യവും ആണെന്ന് 16 ന് ഇറക്കിയ സസ്‌പെൻഷൻ ഉത്തരവിൽ ഗവ. അഡീഷനൽ സെക്രട്ടറി മുഹമ്മദ് അൻസാരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Share this story