Times Kerala

 ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

 
baby leg
ചികിത്സ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. തിരുവനന്തപുരം കിള്ളിതൊളിക്കോട്ടു കോണം സ്വദേശിനിയുടെ കുഞ്ഞാണ്  ഇന്നലെ രാത്രിയോടെ മരിച്ചത്.  വയറ്റിനുള്ളിൽ വച്ച് കുട്ടി മരിച്ചിട്ടും ചികിത്സ നൽകാതെ മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടുവെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ   കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.  കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

Related Topics

Share this story