നവകേരള സദസ് പാലക്കാട് എത്തുമ്പോൾ യുഡിഎഫ് പ്രമുഖർ പങ്കെടുക്കും: എ കെ ബാലൻ
Nov 20, 2023, 16:45 IST

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള യാത്ര പാലക്കാട് എത്തുമ്പോൾ യൂഡിഎഫിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുമെന്ന് മുൻ മന്ത്രി എ കെ ബാലൻ. യൂഡിഎഫ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് നവകേരളസദസിനായി 50000 രൂപ സംഭാവന നൽകിയെന്നും എ കെ ബാലൻ പറഞ്ഞു.

‘കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് ഉൾപ്പടെയുള്ള പ്രമുഖർ നവകേരള യാത്ര പാലക്കാട് എത്തുമ്പോൾ പങ്കെടുക്കും. ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിക്കുക എന്നതല്ല ഇതിന്റെ അർത്ഥം. മുസ്ലിം ലീഗ് വരാനും നിങ്ങൾ താൽപ്പര്യപ്പെടുന്നില്ല, അവരെ വിളിച്ചിട്ടുമില്ല, പക്ഷെ കോൺഗ്രസ്സിനൊപ്പം അധികനാൾ നിൽക്കാൻ ലീഗിന് പറ്റില്ല’- എ കെ ബാലൻ പറഞ്ഞു.