മലപ്പുറത്ത് ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
Sep 16, 2023, 09:46 IST

മലപ്പുറം: നിലമ്പൂര്‍ ചുങ്കത്തറ മുട്ടിക്കടവില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് വാഹനങ്ങളും അതിവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൃതദേഹങ്ങള്‍ നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.