രണ്ടു ട്രെയ്‌ലർ ലോറികൾ കുടുങ്ങി; മണ്ണാര്‍ക്കാട് അട്ടപ്പാടി റൂട്ടില്‍ ഗതാഗതം പൂർണമായും നിലച്ചു

രണ്ടു ട്രെയ്‌ലർ ലോറികൾ കുടുങ്ങി; മണ്ണാര്‍ക്കാട് അട്ടപ്പാടി റൂട്ടില്‍ ഗതാഗതം പൂർണമായും നിലച്ചു
 അട്ടപ്പാടി: ചുരം റോഡിൽ രണ്ടു ട്രെയ്‌ലർ ലോറികൾ കുടുങ്ങിയതോടെ മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള  ഗതാഗതം പൂർണമായും നിലച്ചു. നൂറു കണക്കിന് വാഹനങ്ങളാണ്‌ ചുരം റോഡിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ രാത്രിയാണ് ഇവിടെ രണ്ട് ലോറികള്‍ കുടങ്ങിയത്. ഒരു ലോറി മറിയുകയും മറ്റൊരു ലോറി കുടുങ്ങുകയുമായിരുന്നു. അതേസമയം, ഇത്ര വലിയ വാഹനങ്ങൾ ചുരം റോഡ് വഴി പോകില്ലെന്ന മുന്നറിയിപ്പ് വനം വകുപ്പ് ചെക്പോസ്റ്റിൽ നല്‍കാതിരുന്നതാണ് അപകടകാരണമായതെന്നാണ് റിപ്പോർട്ട്.  എന്നാല്‍ ചരക്ക് വാഹനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രൈവർമാർ മുന്നറിയിപ്പ് അവഗണിച്ചെന്നും പൊതുഗതാഗതം തടയാനാവില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ക്രെയിനുകള്‍ ഉപയോഗിച്ച് ലോറികള്‍ മാറ്റാനുള്ള ശ്രമം തുടരുകയാണ്. 

Share this story