കരുവാരക്കുണ്ടിൽ മല മുകളിൽ രണ്ട് പേർ കുടുങ്ങി
May 24, 2023, 21:37 IST

മലപ്പുറം: കരുവാരക്കുണ്ടിൽ മല മുകളിൽ രണ്ട് പേർ കുടുങ്ങിയതായി സംശയം. മലപ്പുറം കരുവാരകുണ്ട് ചേരി കുന്തൽമലയിലാണ് രണ്ട് പേർ കുടുങ്ങിയത്. മൂന്ന് പേരാണ് മല മുകളിലേക്ക് പോയത്. ഇതിൽ ഒരാൾ തിരിച്ചെത്തി സുഹൃത്തുകളെ കാണാനില്ലെന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് അഗ്നിശമനസേനയും പോലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് ഇവർ കുടുങ്ങിയത്. ഇവർക്ക് വഴിതെറ്റിയതാകാമെന്നാണ് സംശയം.