Times Kerala

സംസഥാനത്ത്  പനി ബാധിച്ച് രണ്ടുപേർകൂടി മരിച്ചു; കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി

 
sssssw


തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ട് പേർ പനി ബാധിച്ച് മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തപ്പോൾ പനി കേസുകൾ ഭയാനകമാംവിധം വർധിക്കുന്നു. വ്യാഴാഴ്ച 13196 പേർ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി. ഇവരിൽ 145 പേർക്ക് ഡെങ്കിപ്പനിയും 416 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയിലും 42 പേർക്ക് എച്ച്1എൻ1 പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 10 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 

രോഗവ്യാപനം സംബന്ധിച്ച് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് കോളറ പടരുന്നത് ആശങ്കയുളവാക്കുന്നു. വ്യാഴാഴ്ച കോളറ സ്ഥിരീകരിച്ച ആറ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി.നെയ്യാറ്റിൻകരയിലെ കെയർ ഹോമിലെ അന്തേവാസികൾക്കാണ് കോളറ സ്ഥിരീകരിച്ചത്. അതേസമയം, രോഗത്തിൻ്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Related Topics

Share this story