കാപ്പ ചുമത്തി അറസ്റ്റിലായ പ്രതിക്ക് സഹായം ചെയ്ത രണ്ടുപേർകൂടി അറസ്റ്റിൽ
Nov 19, 2023, 21:48 IST

എടവണ്ണ: എടവണ്ണ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ മുഹമ്മദ് നിസ്സാമിന് ഒളിവിൽ കഴിയാൻ സഹായം ചെയ്ത രണ്ടുപേർകൂടി അറസ്റ്റിൽ. പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ സുപ്രഭാലയം സുബീഷ് (34), അലിഫ് ലൈൻ വില്ലയിൽ മുഹമ്മദ് അംജാദ് (27) എന്നിവരെയാണ് എടവണ്ണ ഇൻസ്പെക്ടർ സി. ബാബു അറസ്റ്റ് ചെയ്തത്.
നിസ്സാമിന് ഒളിവിൽ പാർക്കാൻ സഹായം ചെയ്തെന്നതാണ് കുറ്റം. കഞ്ചിക്കോട് വെച്ചാണ് പൊലീസും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായ സുബീഷ് വധശ്രമം, അടിപിടി, കവർച്ച തുടങ്ങി 12 കേസിൽ പ്രതിയാണ്.