31 കിലോ കഞ്ചാവുമായി ര​​ണ്ടു പേ​​ർ അറസ്റ്റിൽ

arrest
പെ​​​രു​​​മ്പാ​​​വൂ​​​ർ:  കു​​​ന്നു​​​വ​​​ഴി​​​യി​​​ൽ 31 കി​​​ലോ​​​ഗ്രാം ക​​​ഞ്ചാ​​​വ് പാ​​​ഴ്സ​​​ലാ​​​യെ​​​ത്തി​​​യതോടെ പ്രതികൾ പോലീസ് പിടിയിലായി.  കോ​​​ത​​​മം​​​ഗ​​​ലം തെ​​​ങ്ങ​​​ളം കാ​​​രോ​​​ട്ടു പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ മു​​​ഹ​​​മ്മ​​​ദ് മു​​​നീ​​​ർ (27), മാ​​​റ​​​മ്പി​​​ള്ളി എം​​ഇ​​എ​​​സ് കോ​​​ള​​​ജ് റോ​​​ഡി​​​ൽ പ​​​ത്ത​​​നാ​​​യ​​​ത്ത് അ​​​ർ​​​ഷാ​​​ദ് (35) എ​​​ന്നി​​​വ​​​രാണ് പോലീസിൻ്റെ പി​​​ടി​​​യി​​​ലാ​​​യത്. 
നാ​​​ർ​​​ക്കോ​​​ട്ടി​​​ക് സെ​​​ൽ ഡി​​​വൈ​​​എ​​​സ്പി സ​​​ക്ക​​​റി​​​യാ മാ​​​ത്യു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​​ലീ​​​സ് സം​​​ഘം ആണ് പാ​​​ഴ്സ​​​ൽ വാ​​​ങ്ങാ​​​നെ​​​ത്തി​​​യ​ ഇ​​വ​​രെ വ​​​ള​​​ഞ്ഞ് പി​​​ടി​​​കൂ​​​ടിയത്. 
മൂ​​ന്നു വ​​​ലി​​​യ പാ​​​ഴ്സ​​​ലു​​​ക​​​ളി​​​ലാ​​​യാ​​​ണ് ആ​​​ന്ധ്ര​​​യി​​ൽ​​നി​​​ന്നു  ക​​​ഞ്ചാ​​​വ് എ​​​ത്തി​​​യ​​​ത്. ചെ​​​റി​​​യ ക​​​വ​​​റു​​​ക​​​ളി​​​ലാ​​​യാ​​​ണ്  ഓ​​​രോ പാ​​​ഴ്സ​​​ലി​​​ന​​​ക​​​ത്തും ക​​​ഞ്ചാ​​​വ് പാ​​യ്​​​ക്ക് ചെ​​​യ്തി​​​രു​​ന്ന​​​ത്. 

Share this story