വൃദ്ധയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ | Theft arrest

മുണ്ടേല സ്വദേശി സുലോചന (68) യുടെ മാലയാണ് പൊട്ടിക്കാൻ ശ്രമം നടന്നത്.
arrest
Published on

തിരുവനന്തപുരം : അരുവിക്കരയിൽ വൃദ്ധയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. നെടുമങ്ങാട് – വെള്ളനാട് റോഡിൽ ആണ് സംഭവം നടന്നത്. അരുവിക്കര സ്വദേശികളായ നൗഷാദ് (31), അൽ അസർ (35) എന്നിവരെയാണ് അരുവിക്കര പൊലീസ് പിടികൂടിയത്.

ഇന്ന് വൈകിട്ട് 6 മണിയോടെ സംഭവം നടന്നത് . മുണ്ടേല സ്വദേശി സുലോചന (68) യുടെ മാലയാണ് പൊട്ടിക്കാൻ ശ്രമം നടന്നത്. വീട്ടിലേക്ക് പോകാൻ നെടുമങ്ങാട് നിൽക്കുകയായിരുന്ന സുലോചനയുടെ അടുത്ത് ഓട്ടോ നിർത്തി മുണ്ടേലയിലേക്ക് പോകുന്നെന്ന് അറിയിച്ചതോടെ സുലോചന അതിൽ കയറി.

കൊക്കോതമംഗലത്ത് എത്തിയപ്പോൾ ഓട്ടോയിൽ ഉണ്ടായിരുന്നവർ സുലോചനയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പെ‍ാട്ടിക്കാൻ ശ്രമിച്ചപ്പോൾ സുലോചന നിലവിളിച്ച് പുറത്തിറങ്ങി. ഈ സമയം നൗഷാദിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

Related Stories

No stories found.
Times Kerala
timeskerala.com