പീഡന വീരന് ആദരാഞ്ജലികൾ; റീത്തുമായി രാഹുലിൻ്റെ ഓഫീസിലേക്ക് മാർച്ചുമായി ഡിവൈഎഫ്ഐ | DYFI Protest march

പ്രദേശത്ത് പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും തുടരുകയാണ്.
dyfi march
Updated on

പാലക്കാട് : യുവതിയുടെ ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. രാഹുലിന്റെ പാലക്കാട് എംഎൽഎ ഓഫീസിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

‘പീഡന വീരന് ആദരാഞ്ജലികൾ’ എന്നെഴുതിയ റീത്തുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. എന്നാൽ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി.പ്രദേശത്ത് പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും തുടരുകയാണ്. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഓഫീസ് പരിസരത്ത് വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുന്നതോടെ അന്വേഷണത്തിന്റെ വേഗത വർദ്ധിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയും അതിലെ തെളിവുകളും കേസിൽ നിർണ്ണായകമാകും. ഇതോടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായ കുരുക്ക് മുറുകിയിരിക്കുകയാണ്.

അതേസമയം, യുവതിയുടെ ലൈം​ഗിക പീഡന പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യത്തിന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നീക്കം തുടങ്ങി. മുൻകൂർ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ പരിശോധിക്കുന്നത്. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചർച്ച നടത്തിയതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com