ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വൈകിയോടും
Updated: Nov 21, 2023, 10:14 IST

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനു് കീഴിൽ വിവിധയിടങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വൈകിയോടുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ 30 വരെ ആയിരിക്കും ട്രെയിൻ സമയങ്ങളിൽ വ്യത്യാസമുണ്ടാവുക.
ഇന്ന് വൈകി ഓടുന്ന ട്രെയിനുകൾ; തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് (16629) ഒരു മണിക്കൂർ വൈകി ഓടും. ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618) ഒരു മണിക്കൂറും 10 മിനിട്ടും വൈകി ഓടും. മംഗളൂരു സെൻട്രൽ ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22638) ഒരു മണിക്കൂർ വൈകിയോടും.