നവസംരംഭകര്‍ക്ക് പരിശീലനം
Sep 14, 2023, 23:40 IST

ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നവസംരംഭകര്‍ക്കായി 15 ദിവസത്തെ സംരംഭകത്വ വികസന പരിപാടി (എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം) നടത്തുന്നു.
വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ലൈസന്‍സുകള്‍/സേവനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, ആനുകൂല്യങ്ങള്‍, പ്രോജക്ടുകള്‍ തെരഞ്ഞെടുക്കല്‍, മാര്‍ക്കറ്റിംഗ്, ടാക്സ്, അക്കൗണ്ടിംഗ് തുടങ്ങിയവയാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 28നകം ജില്ല വ്യവസായ കേന്ദ്രത്തിലോ അതത് താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ അപേക്ഷ നല്‍കണം. ഫോണ്‍: 0477 2241272.
