അഭ്യസ്തവിദ്യരായ പട്ടികജാതി വിഭാഗം യുവാക്കള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം

ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഭ്യസ്തവിദ്യരായ പട്ടികജാതി വിഭാഗം യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം എന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്സിങ്, നഴ്സിങ് ജനറല്‍, എം.എല്‍.ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍, പാരാമെഡിക്കല്‍ യോഗ്യത എന്നിവയാണ് യോഗ്യത. പ്രായപരിധി 21 നും 41 നും മധ്യേ. അപേക്ഷകര്‍ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായിരിക്കണം. ബി.എസ്.സി നഴ്സിങ്ങിന് പ്രതിമാസം 1000 രൂപയും നഴ്സിങ് ജനറല്‍, എം.എല്‍.ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ തുടങ്ങിയ പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് 8000 രൂപയുമാണ് സ്റ്റൈപ്പന്റ്.
താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം ജാതി-റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന

സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ 20 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0491 2505005