Times Kerala

കൊങ്കൺ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു

 
കൊങ്കൺ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു

വെള്ളക്കെട്ട് കാരണം നിർത്തിവെച്ച കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് (22633) കൊങ്കൺ വഴി തന്നെ സർവീസ് പുനരാരംഭിക്കും. ഇത് പാലക്കാട് വഴി സർവീസ് നടത്തുമെന്നായിരുന്നു ഇതിന് മുൻപ് അറിയിച്ചത്.

കോഴിക്കോട് വഴി ഡല്‍ഹിയിലേക്ക് ഇന്ന് പോകേണ്ട നിസാമുദ്ദീന്‍ എക്സപ്രസിന്റെ റൂട്ടുമാറ്റം യാത്രക്കാരെ വട്ടംകറക്കിയിരുന്നു. കൊങ്കണ്‍ പാതയില്‍ തടസമുള്ളത് കാരണം പാലക്കാട് - കോയമ്പത്തൂർ വഴി ട്രെയിന് പോകുമെന്ന് വൈകിട്ട് സന്ദേശം വന്നു. റൂട്ടില്‍ മാറ്റമില്ലെന്നും കോഴിക്കോട് വഴി ട്രെയിൻ പോകുമെന്നുമുള്ള സന്ദേശം രാത്രി 7.30ഓടെയാണ് വന്നത്. ട്രെയിനില്‍ കയറാന്‍ പാലക്കാടേക്ക് തിരിച്ച യാത്രക്കാർ കോഴിക്കോടെത്താന്‍ ഓട്ടത്തിലാണ്.

Related Topics

Share this story