Times Kerala

 പരിസ്ഥിതി മാസത്തില്‍ ഗ്രീന്‍ വേവ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍

 
fdff
 

ഈ വര്‍ഷത്തെ പരിസ്ഥിതി മാസത്തില്‍ ഗ്രീന്‍ വേവ് പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി നടപ്പാക്കിയതിലൂടെ പാരിസ്ഥിതിക സുസ്ഥിരത നടപ്പാക്കാനുള്ള തങ്ങളുടെ സന്നദ്ധത പ്രകടമാക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (TKM). ടൊയോട്ട എന്‍വയോണ്‍മെന്റ് ചലഞ്ച് 2050 ന്റെ ഭാഗമായ ' പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് ഒരു ഭാവിസമൂഹം വാര്‍ത്തെടുക്കല്‍ ' എന്ന ആറാമത്തെ ചലഞ്ചില്‍ ജീവനക്കാര്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ഇത്തരം പരിസ്ഥിതി പ്രചരണ പരിപാടികളിലൂടെ ഹരിതാഭ വളര്‍ത്തുന്നതിന് TKM തങ്ങളുടെ ജീവനക്കാരെ സജ്ജമാക്കുന്നു.

പ്ലാന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യമിട്ടുള്ള 8,000 വൃക്ഷത്തൈകളില്‍ 7000 ത്തിലധികം വൃക്ഷത്തൈകളാണ് ജീവനക്കാര്‍ക്ക് വിതരണം ചെയ്തത്.   

Related Topics

Share this story