ഇടുക്കി : മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞതായി പരാതി. മൂന്നാറിലെ ടാക്സി ഡ്രൈവർമാരാണ് രണ്ട് വിദേശ വനിതകൾ സഞ്ചരിച്ച ഓൺലൈൻ ടാക്സി തടഞ്ഞത്.യാത്രക്കാരെ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്.
ഓൺലൈൻ ടാക്സി ഡ്രൈവർ പൊലീസിനെ വിവരമറിയിച്ചതോടെ പൊലിസ് സ്ഥലത്ത് എത്തുകയും സംഭവത്തിൽ ഇടപെട്ട് ഓൺലൈൻ ടാക്സിയിൽ വിദേശ വനിതകൾക്ക് യാത്ര തുടരാൻ അവസരം ഒരുക്കുകയായിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല