വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, സ്വർണമാല കവർന്നു : യുവാവ് അറസ്റ്റിൽ
Mon, 20 Mar 2023

പേരൂർക്കട: പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഒരു പവൻ സ്വർണമാല കവരുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ന്യൂ മാഹി സ്വദേശി പി.കെ. ജിഷ്ണു എന്ന 20-കാരനെയാണ് വട്ടിയൂർക്കാവ് പൊലീസ് പിടിയിലായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണുന്നതിനുവേണ്ടി ഇയാൾ നിരന്തരം തിരുവനന്തപുരത്ത് എത്തിയിരുന്നു. വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വട്ടിയൂർക്കാവ് എസ്ഐ ബൈജു, സിപിഒമാരായ ഷാജി, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് ന്യൂ മാഹിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.